പരുന്ത് തേനീച്ചക്കൂട് ഇളക്കി; കുത്തേറ്റ് വയോധികന് ദാരുണാന്ത്യം

കൽപറ്റ: വയനാട്ടിൽ വയോധികൻ തേനീച്ച കുത്തേറ്റ് മരിച്ചു. വയനാട് കാട്ടിക്കുളത്ത് ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം. ആലത്തൂർ എസ്റ്റേറ്റിലെ കാപ്പി തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് അപകടം. വെള്ളു എന്നയാളാണ് മരിച്ചത്. പരുന്തിൻറെ ആക്രമണത്തിൽ തേനീച്ചകൂട് വെള്ളുവിൻറെ ദേഹത്തേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം. വെള്ളുവിന്റെ മൃതദേഹം തുടർ നടപടികൾക്കായി മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുവരും.