മരം വീണ് തൊഴിലുറപ്പ് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം

കൊച്ചി: ശക്തമായ കാറ്റിൽ മരം വീണ് തൊഴിലുറപ്പ് തൊഴിലാളിയായ വൃദ്ധ മരിച്ചു. തൊഴിലുറപ്പ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ മരം വീണ് അടിയിൽപ്പെട് തിരുമാറാടി വില്ലേജ് കരവട്ടേ അമ്മാം കുളത്തിൽ അന്നക്കുട്ടി ആണ് മരിച്ചത്. 85 വയസായിരുന്നു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.

വീട്ടിലേക്ക് പോകുന്ന വഴിയിലെ പറമ്പിൽ നിന്നിരുന്ന റബ്ബർ മരവും വട്ടമരവും മറിഞ്ഞ് അന്നക്കുട്ടിയുടെ ദേഹത്ത് പതിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ ചേർന്ന് ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കൂത്താട്ടുകുളം ദേവമാതാ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്.