ഓണത്തിന് കൂടുതൽ ട്രെയിനുകൾ: സ്പെഷൽ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ

തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഹരിക്കാൻ കൂടുതൽ സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. പുതുതായി 3 സർവീസുകളാണ് പ്രഖ്യാപിച്ചത്. ഈ ട്രെയിനുകളുടെ ബുക്കിങ് തുടങ്ങി.

  1. ട്രെയിൻ നമ്പർ 06137– തിരുവനന്തപുരം നോർത്ത്– ഉധ്ന ജംക്‌ഷൻ വൺവേ എക്സ്പ്രസ്: സെപ്റ്റംബർ 1ന് രാവിലെ 9.30ന് തിരുവനന്തപുരം നോർത്തിൽ നിന്നു പുറപ്പെടും. 2ന് രാത്രി 11.45ന് ഉധ്ന ജംക്ഷനിൽ എത്തിച്ചേരും.
  2. ട്രെയിൻ നമ്പർ 06010 – മംഗളൂരു സെൻട്രൽ– തിരുവനന്തപുരം നോർത്ത് എക്‌സ്പ്രസ് :
    സെപ്റ്റംബർ 2 ചൊവ്വാഴ്ച വൈകിട്ട് 7.30ന് മംഗളൂരു സെൻട്രലിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ എട്ടിന് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും.
  3. ട്രെയിൻ നമ്പർ 06159 വില്ലുപുരം ജംക്‌ഷൻ– ഉധ്ന ജംഗ്ഷൻ എക്സ്പ്രസ് :
    സെപ്റ്റംബർ 1 തിങ്കളാഴ്ച രാവിലെ 10.30ന് വില്ലുപുരം ജംക്‌ഷനിൽ നിന്ന് പുറപ്പെട്ട് പാലക്കാട് വഴി അടുത്ത ദിവസം രാവിലെ 5.30ന് ഉധ്ന ജംക്‌ഷനിൽ എത്തും.

∙ സ്പെഷൽ ട്രെയിൻ നമ്പർ 06127 ചെന്നൈ സെൻട്രൽ–തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് ഇന്ന് ഉച്ചയ്ക്ക് 12.45ന് പുറപ്പെട്ടു. നാളെ രാവിലെ 7.15ന് തിരുവനന്തപുരം നോർത്തിൽ എത്തും.