പന്തീരാങ്കാവ് പീഡനക്കേസ്; പരാതിക്കാരിയായ പെണ്‍കുട്ടിയെ പൊലീസ് വിട്ടയച്ചു

കൊച്ചി: പന്തീരാങ്കാവ് ഭര്‍തൃപീഡനക്കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയെ പൊലീസ് വിട്ടയച്ചു. കസ്റ്റഡിയിലെടുത്ത യുവതിയെ ഇന്നലെ രാത്രി തന്നെ മജിസ്ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കിയിരുന്നു. അച്ഛനും, സഹോദരനും വന്നെങ്കിലും അവര്‍ക്കൊപ്പംപോകാന്‍ താത്പര്യമില്ലെന്ന് പെണ്‍കുട്ടി പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ആവശ്യപ്രകാരം ഡല്‍ഹിക്ക് തിരിച്ചയാക്കുകയായിരുന്നു.

പെണ്‍കുട്ടിയെ കാണാന്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടി പിതാവ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് പെണ്‍കുട്ടിയെ വടക്കേക്കര പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.