എ പ്രദീപ് കുമാർ മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറി

കോഴിക്കോട്: നോർത്ത് മുൻ എംഎൽഎ എ പ്രദീപ് കുമാർ മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറി. നിയമന ഉത്തരവ് ഉടൻ പുറത്തിറങ്ങും. കെ കെ രാഗേഷ് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായ ഒഴിവിലാണ് നിയമനം. നിലവിൽ സിപിഐഎം സംസ്ഥാന സമിതി അംഗമാണ് എ പ്രദീപ് കുമാർ. ഇന്നലെ ചേർന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം.

വിവരം മുഖ്യമന്ത്രി തന്നെ അറിയിച്ചിരുന്നുവെന്ന് പ്രദീപ് കുമാർ പ്രതികരിച്ചു. സാധ്യതയ്ക്ക് അനുസരിച്ച് മികച്ച രീതിയിൽ ചുമതല നിർവഹിക്കാനുള്ള ശ്രമം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.