‘പുഷ്പ 2’ പ്രീമിയറിനിടെ ഉണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഒൻപതുകാരൻ ശ്രീതേജിന് സംഭവിച്ചത് അപ്രതീക്ഷിമായ അപകടമെന്ന് നടൻ അല്ലു അർജുൻ. മൂന്ന് വർഷത്തെ അധ്വാനത്തിന്റെ ഫലം കാണാൻ ആണ് തീയറ്ററിൽ എത്തിയത്. തിയറ്ററിൽ സിനിമ കാണാൻ വരുന്നതിന് മുന്നേ തീയറ്റർ ഉടമകൾ അനുമതി തേടിയിരുന്നു എന്ന് അല്ലു അർജുൻ പറഞ്ഞു. ഉത്തരവാദിത്വമില്ലാതെ ഒരിക്കലും പെരുമാറിയിട്ടില്ല. സ്ഥലത്ത് പൊലീസ് ഉണ്ടായിരുന്നു. റോഡ് ഷോ നടത്തിയിട്ടില്ല. ഞാൻ സർക്കാരിന് ഒരിക്കലും എതിരല്ല. ഒരു നേതാവിനെതിരെയും സംസാരിച്ചിട്ടില്ല. മറ്റുള്ളവർ വ്യക്തിഹത്യ നടക്കുന്നു.

ഒരാൾ മരിച്ചു എന്നറിഞ്ഞത് പിറ്റേദിവസം. ആശുപത്രിയിൽ എത്താതിരുന്നത് പൊലീസ് അഭ്യർത്ഥന മാനിച്ചാണെന്നും അല്ലു അർജുൻ പറഞ്ഞു. ആശുപത്രിയിൽ കഴിയുന്ന കുട്ടിയുടെ വിവരം ഓരോ മണിക്കൂറിലും അന്വേഷിക്കുന്നുണ്ട്. തനിക്കും അതേ പ്രായത്തിൽ ഒരു കുട്ടിയുണ്ടെന്നും അല്ലു അർജുൻ പറഞ്ഞു. പൊലീസിനെ കുറ്റം പറയുന്നില്ല. സംസ്ഥാന സർക്കാർ എപ്പോഴും സിനിമ മേഖലയ്ക്ക് ഒപ്പം നിൽക്കുന്നവരാണെന്നും അല്ലു അർജുൻ പറഞ്ഞു.


അതേസമയം ‘പുഷ്പ 2’ പ്രീമിയറിനിടെ ഉണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഒൻപതുകാരൻ ശ്രീതേജിനെ ആശുപത്രിയിലെത്തി സന്ദർശിച്ച് സംവിധായകൻ സുകുമാർ. ശ്രീതേജിന്റെ അച്ഛനുമായി സംസാരിക്കുകയും കുട്ടിയുടെ ആരോഗ്യനിലയേക്കുറിച്ച് അന്വേഷിക്കുകയും ചെയ്ത സുകുമാർ ശ്രീതേജിൻ്റെ പിതാവ് ബാസ്‌ഖറിന് 5 ലക്ഷം രൂപയുടെ ധനസഹായവും കൈമാറി.























