നടനും മിമിക്രി താരവുമായ കലാഭവൻ നവാസിന്റെ മരണത്തിന് പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ രഹ്നയും നവാസും നടത്തിയ അഭിമുഖമാണ് വൈറലാകുന്നത്. ഉച്ചയ്ക്ക് ഭക്ഷണശേഷമുള്ള ഉറക്കം തനിക്ക് ഒട്ടും ഇഷ്ടമല്ലെന്നും ആ സമയത്ത് നവാസ് ഉറങ്ങുമ്പോൾ താൻ ശല്ല്യപ്പെടുത്താറുണ്ടെന്നും രഹ്ന പറയുന്നു. എന്തിനാണ് പകൽ സമയം ഉറങ്ങുന്നത് എന്നാണ് മനസിൽ തോന്നുകയെന്നും മരിച്ചുകഴിഞ്ഞാൽ ഒരുപാട് നേരം കിടന്നുറങ്ങാമല്ലോ എന്നും ജീവിച്ചിരിക്കുമ്പോൾ എന്തെങ്കിലും സംസാരിച്ചിരിക്കാലോ എന്നുമാണ് താൻ ആലോചിക്കുകയെന്നും രഹ്ന അഭിമുഖത്തിൽ പറയുന്നുണ്ട.

രഹ്നയുടെ പോസിറ്റീവിനേയും നെഗറ്റീവിനേയും കുറിച്ച് നവാസിനോട് അവതാരക ചോദിച്ചപ്പോഴാണ് ഈ ഉറക്കത്തെ കുറിച്ചുള്ള കാര്യം ഇരുവരും പറഞ്ഞത്. രഹ്ന കഠിനധ്വാനിയാണെന്നും എപ്പോഴും ജോലി ചെയ്തുകൊണ്ടിരിക്കുമെന്നും നവാസ് പറയുന്നു. അതാണ് അവളുടെ പ്ലസ് പോയിന്റ്. എന്നാൽ ഉച്ചയ്ക്ക് ഉറങ്ങുന്നവരെ തോണ്ടി വിളിച്ച് ശല്ല്യപ്പെടുത്തും. അത് തനിക്ക് ഇഷ്ടമല്ലെന്നും താൻ രഹ്നയെ ദേഷ്യത്തോടെ നോക്കുമെന്നും നവാസ് പറയയുന്നു. വിവാഹത്തിന് മുമ്പ് തന്റെ സഹോദരിയും ഉമ്മയും ഇത്തരത്തിൽ ഉറങ്ങുമ്പോൾ താൻ ശല്ല്യപ്പെടുത്താറുണ്ടായിരുന്നെന്നും രഹ്ന പറയുന്നു. വിവാഹശേഷം തന്റെ ഇര നവാസ് ആയെന്നും രഹ്ന ചിരിയോടെ അഭിമുഖത്തിൽ പറയുന്നുണ്ട്.

























