തിരുവനന്തപുരം: മുൻഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക് റേഷൻ കാർഡുകാർക്കുള്ള മസ്റ്ററിങ് അടുത്ത മാസം 5 വരെ നീട്ടി. നടപടികൾ പൂർത്തിയാകാത്ത സാഹചര്യത്തിലാണ് തീരുമാനം. മറ്റു സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവർക്കും വിദ്യാർഥികൾക്കും മസ്റ്ററിങ്ങിന് ഓൺലൈൻ സൗകര്യം ഒരുക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു.

രണ്ടു വിഭാഗം കാർഡുകളിലുമായുള്ള 1.53 കോടി ഗുണഭോക്താക്കളിൽ 1.26 കോടി പേർ മാത്രമാണ് മസ്റ്ററിങ് നടത്തിയത്. 27 ലക്ഷത്തോളം പേർ ബാക്കിയുണ്ട്. കിടപ്പുരോഗികളുടെ മസ്റ്ററിങ് വീട്ടിലെത്തി റേഷൻ വ്യാപാരികൾ നടത്തുന്നുണ്ട്.

























