തേങ്കുറിശ്ശി ദുരഭിമാനക്കൊല : ശിക്ഷാ വിധി മറ്റന്നാൾ, അച്ഛനും അമ്മാവനും കടുത്ത ശിക്ഷ ലഭിക്കണമെന്ന് ഹരിത

സമൂഹമനസാക്ഷിയെ നടുക്കിയ തേങ്കുറിശ്ശി ദുരഭിമാനകൊലയിൽ പ്രതികളുടെ ശിക്ഷാ വിധി തിങ്കളാഴ്ച. പ്രതികൾക്ക് തൂക്കുകയർ ശിക്ഷ ലഭിക്കണമെന്ന് കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിത പറഞ്ഞു. കാടതി വരാന്തയിൽ ഹരിത പൊട്ടിക്കരഞ്ഞു. തങ്ങൾ ഒരുതെറ്റും ചെയ്തില്ലെന്ന് പ്രതികൾ മാധ്യമങ്ങളോട് പറഞ്ഞു.

കെവിൻ കേസിന് ശേഷം ഉണ്ടായ ദുരഭിമാന കൊലയാണ് തേങ്കുറിശ്ശി കൊല. പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. നടന്നത് അതിക്രൂരമായ കൊലപാതകം അല്ലെന്നും അപൂർവ്വങ്ങളിൽ അപൂർവ്വം അല്ലെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. കൂടുതലായി ഒന്നും പറയാനില്ലെന്ന് പ്രതികളും വാദത്തിനിടെ പ്രതികളായ തന്റെ അച്ഛനും അമ്മാവനും കടുത്ത ശിക്ഷ തന്നെ ലഭിക്കണമെന്ന് കണ്ണീരോടെ ഹരിത കോടതിയിൽ വച്ച് പറഞ്ഞു. കടുത്ത ശിക്ഷ തന്നെ പ്രതികൾക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് അനീഷിന്റെ പിതാവും പ്രതികരിച്ചു. 2020ലാണ് കേസിനാസ്പദമായ സംഭവം. ഹരിത എന്ന പെൺകുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചതിന് പെൺകുട്ടിയുടെ പിതാവ് പ്രഭുകുമാർ,അമ്മാവൻ സുരേഷ് കുമാർ എന്നിവർ ചേർന്ന് ഡിസംബർ 25ന് അനീഷിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വിവാഹം കഴിഞ്ഞ് 88ആം ദിവസത്തിലായിരുന്നു അരുംകൊല.