കണ്ണൂർ: സെൻട്രൽ ജയിലിൽ റിമാൻഡ് പ്രതി കഴുത്തുമുറിച്ച് ആത്മഹത്യ ചെയ്ത നിലയിൽ. വയനാട് കേണിച്ചിറ സ്വദേശി ജിൽസൺ ആണ് മരിച്ചത്. ഭാര്യയെ കൊലപ്പെടുത്തിയ കേസിലാണ് ഇയാൾ റിമാൻഡിൽ കഴിഞ്ഞിരുന്നത്. ചൊവ്വാഴ്ച രാവിലെയാണ് ജിൽസന്റെ സെല്ലിനുള്ളിൽ രക്തം തളംകെട്ടിക്കിടക്കുന്നത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. പരിശോധനയിൽ കഴുത്തുമുറിച്ച നിലയിൽ കണ്ട ഇയാളെ ആശുപത്രയിലെത്തിക്കുകയായിരുന്നു.

ആശുപത്രിയിത്തുംമുമ്പ് മരണം സംഭവിച്ചതായി പോലീസ് പറഞ്ഞു. ഇയാൾ മുമ്പും ജയിലിനുള്ളിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട്. സംഭവത്തിൽ ജയിൽ അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചതായി ആരോപണം ഉയരുന്നുണ്ട്. ഇയാൾക്ക് കഴുത്തുമുറിക്കാനുള്ള ആയുധം എങ്ങനെകിട്ടിയെത് ദുരൂഹമാണ്. മറ്റാരെങ്കിലും സെല്ലിൽ ഉണ്ടായിരുന്നോ എന്നത് സംബന്ധിച്ച് അന്വേഷണം തുടങ്ങിയതായി ജയിൽ അധികൃതർ അറിയിച്ചു.

























