കിച്ചു സുധിയോട് തനിക്ക് യാതൊരു വിയോജിപ്പും പിണക്കവുമില്ലെന്നും രേണു സുധി. ഈ വിവാദങ്ങൾക്കു പുറകിൽ ആരൊക്കെയോ കളിക്കുന്നുണ്ടെന്നും പലരും റീച്ചിനു വേണ്ടി ഇത് ഉപയോഗിക്കുകയാണെന്നും രേണു യൂട്യുബേഴ്സിനു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.‘‘കിച്ചുവിന്റെ വിവാദത്തിൽ എനിക്ക് പറയാനുള്ളത്, കുറച്ച് കടങ്ങളും കുറേ കഷ്ടപ്പാടും രണ്ട് മക്കളെയും തന്ന ശേഷമാണ് സുധി ചേട്ടൻ മരണമടയുന്നത്. ഒരു സ്വത്തും തന്നിട്ടില്ല. എന്നെക്കൊണ്ട് കഴിയുന്ന പോലെ രണ്ട് മക്കളെയും നല്ല പോലെ നോക്കിയിട്ടുണ്ട്. കിച്ചുവിന് 22 വയസ്സായി, പ്രായപൂർത്തിയായ മകനാണ്. അവൻ സ്വന്തമായി സമ്പാദിക്കാറായി, അവൻ പറയുന്നത് അവന്റെ അഭിപ്രായങ്ങളും കാര്യങ്ങളുമാണ്.

എനിക്കതിൽ വിയോജിപ്പോ ആരോടും പിണക്കങ്ങളുമില്ല. ഇതിന്റെ പുറകിൽ ആരൊക്കെ കളിച്ചുവെന്നും മാനിപ്പുലേറ്റ് ചെയ്തെന്നും അറിയാം. എല്ലാവരും റീച്ചിനുവേണ്ടിയാണ് ചെയ്യുന്നത്, ഈ 24ാം തിയതി വരെയും അവനെ ചേർത്തിപിടിച്ചിട്ട് പിന്നെ പെട്ടെന്നെന്താണ് ചേർത്തുപിടിച്ചില്ലെന്നു പറയുന്നത്. അതൊക്കെ വെറുതെയാണ്. എന്നെക്കൊണ്ട് പറ്റുന്നപോലെ നോക്കിയിട്ടുണ്ട്, വളർത്തിയിട്ടുണ്ട്. അവന് പ്രായപൂർത്തിയായി സ്വന്തമായി അദ്ധ്വാനിച്ച് ജീവിക്കാം. എനിക്ക് റിഥപ്പനു വേണ്ടി ജീവിക്കണം, ആറ് വയസ്സേ ആയിട്ടുള്ളൂ. സുധിച്ചേട്ടന്റെ രക്തത്തിൽ പിറന്ന എന്റെ രണ്ട് മക്കളാണ് അവർ, അവരെ ഒരിക്കലും തള്ളി പറയില്ല.ആരാണ് റിഥപ്പനെ കാണാൻ അനുവദിക്കാത്തത്, അങ്ങനെയൊന്നും ഉണ്ടാകില്ല.


കിച്ചുവിനെ കുറ്റം പറഞ്ഞവരാണ് ചേർത്തുപിടിക്കുന്നത്. അവർക്കൊക്കെ റീച്ച് ആണ് വേണ്ടത്. കിച്ചു ഇപ്പോൾ സ്വന്തമായി സമ്പാദിക്കുന്നുണ്ട്, സന്തോഷമായി ജീവിക്കട്ടെ. 11 വയസ്സുള്ളപ്പോഴാണ് കിച്ചുവിനെ കിട്ടുന്നത്, 18 വയസ്സുവരെ സുധിച്ചേട്ടനുമുണ്ടായിരുന്നു. അതുപോലെ റിഥപ്പനെയും 18 വയസ്സുവരെ എനിക്കു നോക്കണം. സുധി ചേട്ടൻ മരിച്ച ദിവസം പച്ച വെള്ളം ഇറക്കിയിട്ടില്ല. സുധി ചേട്ടന്റെ മൃതദേഹം കൊണ്ടുവരാനും ഞാൻ പോയിട്ടില്ല. ആരാണ് ഫൈവ് സ്റ്റാർ ഹോട്ടലിൽ ഭക്ഷണം കഴിച്ചതെന്ന് കിച്ചുവിനോട് ചോദിക്കണം. ആ സമയത്ത് എന്റെ പപ്പയും ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആ ബില്ലിന്റെ കാര്യവും ഞങ്ങൾക്ക് അറിയില്ല.ഈ വിവാദങ്ങൾക്കു ശേഷം കിച്ചു വിളിച്ചിട്ടില്ല, ഞാൻ വിഡിയോ വരെ ചെയ്തതാണ്. അതിനു മുമ്പ് മിക്ക ദിവസവും വിളിച്ചുകൊണ്ടിരുന്നതാണ്. പ്രഹസനം കാണിക്കാനല്ല ഞാൻ അവനെ വിളിക്കുന്നത്. അത് ചുറ്റുമുള്ളവർ ശ്രദ്ധിക്കുന്നതുകൊണ്ടാണ് അങ്ങനെയൊക്കെ പറയുന്നത്. പിന്നെ സബ്സ്ക്രിപ്ഷൻ ഒരിക്കലും നിർത്താൻ പോകുന്നില്ല. പണം വരുന്ന വഴി ആരെങ്കിലും വേണ്ടെന്നു വയ്ക്കുമോ? ഞാൻ ജോലി ചെയ്ത് ഉണ്ടാക്കുന്ന പൈസയാണ്.’’–രേണു സുധിയുടെ വാക്കുകൾ.























