അന്തരിച്ച മിമിക്രി താരം കൊല്ലം സുധിയുടെ ഭാര്യയായ രേണു സുധിക്കെതിരെ വീണ്ടും സൈബർ ആക്രമണം. സോഷ്യൽ മീഡിയ താരമായ ദാസേട്ടൻ കോഴിക്കോട് എന്ന ദാസ് കോഴിക്കോടുമൊത്തുളള പുതിയ റീലാണ് വിമർശനത്തിനിടയാക്കിയത്. രേണുവും ദാസേട്ടൻ കോഴിക്കോടും തിരക്ക ഉളള റോഡിന് നടുവിൽ ഒരു പ്രണയഗാനത്തിന് ചുവട് വെയ്ക്കുന്നതാണ് വിഡിയോയിലുളളത്. സമീപത്ത് കൂടി വാഹനങ്ങൾ പോകുന്നത് കാണാം. അതുവഴി ബൈക്കിൽ പോയ രണ്ട് പേർ ഇവരെ ചോദ്യം ചെയ്യുന്നതും വീഡിയോയിൽ കാണാം. ഇതോടെ രണ്ട് പേരും ഡാൻസ് നിർത്തി റോഡിന് അരികിലേക്ക് മാറുകയായിരുന്നു.

പൊതുനിരത്തിൽ ഗതാഗതം തടസ്സപ്പെടുത്തിയും അപകടമുണ്ടാക്കുന്ന തരത്തിലും റീൽസ് ചിത്രീകരണം നടത്തിയതിന് രേണുവിനും ദാസേട്ടൻ കോഴിക്കോടിനും എതിരെ വലിയ വിമർശനമാണ് ഉയരുന്നത്. എംവിഡി ഇതൊന്നും കാണുന്നില്ലെ, സുധിക്ക് ഇതൊന്നും കാണേണ്ടി വന്നില്ലല്ലോ, റീൽസ് കോപ്രായമാണ് ഇവിടെ കാണിക്കുന്നത്, എന്നിങ്ങനെ പോകുന്നു സൈബറിടത്തെ വിമർശനം.

























