തനിക്കെതിരെയുള്ള ട്രോളുകൾ പെയ്ഡ് ആണെന്ന് തോന്നിയിട്ടുണ്ടെന്ന് നടി റിമ കല്ലിങ്കൽ. ട്രോൾ കിട്ടിയിട്ടുണ്ട് നല്ല രീതിയിൽ. അത് പോലും ടാർഗറ്റഡ് ആയി, പെയ്ഡ് ആണെന്നാണ് എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത്. ഒരേ സംഭവത്തിൽ തന്നെ ട്രോളുകൾ വരുമ്പോൾ, കുറച്ചു കഴിയുമ്പോൾ നമുക്ക് മനസിലാകുമല്ലോ. ഇന്നിപ്പോൾ ആരെങ്കിലും മോശമായി വന്ന് സംസാരിച്ച് കഴിഞ്ഞാൽ ഞാൻ ഒന്നും പറയണ്ട പോലും ആവശ്യമില്ല” ഇന്ത്യൻ എക്സ്പ്രസ് കേരളയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു റിമയുടെ പ്രതികരണം.

ആളുകൾ തന്നെ മറന്നതായി തോന്നുന്നില്ലെന്നും ഇൻഡസ്ട്രിയുടെ ഉള്ളിലാണ് അത് സംഭവിച്ചതെന്നും തുറന്ന്പറഞ്ഞ് റിമ കല്ലിങ്കൽ. തനിക്ക് എപ്പോഴും പ്രേക്ഷകരുടെ കയ്യിൽ നിന്നും സ്നേഹം മാത്രമേ കിട്ടിയിട്ടുള്ളൂ എന്നും റിമ കൂട്ടിച്ചേർത്തു. “ആളുകളല്ല എന്നെ മറന്നത്, ഇൻഡസ്ട്രിയുടെ ഉള്ളിലാണത് സംഭവിച്ചത്. ആളുകൾ എന്നെ മറന്നിട്ടുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. ഞാൻ എവിടെപ്പോയാലും ആളുകളുടെ സ്നേഹമെനിക്ക് കിട്ടാറുണ്ട്. എന്റെ കയ്യിൽ പിടിച്ച് സംസാരിക്കുന്ന ആളുകളാണ് എവിടെ ചെന്നാലും. എനിക്ക് സ്നേഹം മാത്രമേ പ്രേക്ഷകരുടെ കയ്യിൽ നിന്ന് കിട്ടിയിട്ടുള്ളൂ. ട്രോൾ കിട്ടിയിട്ടുണ്ട് നല്ല രീതിയിൽ. അത് പോലും ടാർഗറ്റഡ് ആയി, പെയ്ഡ് ആണെന്നാണ് എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത്. ഒരേ സംഭവത്തിൽ തന്നെ ട്രോളുകൾ വരുമ്പോൾ, കുറച്ചു കഴിയുമ്പോൾ നമുക്ക് മനസിലാകുമല്ലോ. ഇന്നിപ്പോൾ ആരെങ്കിലും മോശമായി വന്ന് സംസാരിച്ച് കഴിഞ്ഞാൽ ഞാൻ ഒന്നും പറയണ്ട പോലും ആവശ്യമില്ല” റിമയുടെ പറഞ്ഞു.


ശ്യാമ പ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച റിമ നിരവധി മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. സജിൻ ബാബു സംവിധാനം ചെയ്യുന്ന തിയേറ്റർ ദി മിത്ത് ഓഫ് റിയാലിറ്റി ആണ് റിമയുടെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം.























