അഞ്ച് കോടി നൽകിയില്ലെങ്കിൽ ബാബാ സിദ്ദിഖിയെക്കാൾ മോശം അവസ്ഥ ഉണ്ടാകും; നടൻ സൽമാൻ ഖാന് വീണ്ടും ഭീഷണി

ബോളിവുഡ് നടൻ സൽമാൻ ഖാന് നേരെ വീണ്ടും ഭീഷണി സന്ദേശം. അഞ്ച് കോടി രൂപ നൽകിയില്ലെങ്കിൽ ബാബാ സിദ്ദിഖിയേക്കാളും മോശം അവസ്ഥ വരുമെന്നാണ് നടന് ലഭിച്ച ഭീഷണി സന്ദേശം. ലോറൻസ് ബിഷ്ണോയ് സംഘവുമായുള്ള ശത്രുത തീർക്കാനാണ് ഈ പണം നൽക്കേണ്ടതെന്നും സന്ദേശത്തിൽ സൂചിപ്പിക്കുന്നു. മുംബൈ ട്രാഫിക് പൊലീസിൻ്റെ വാട്സാപ്പ് നമ്പറിലേക്കോണ് ഭീഷണി സന്ദേശം എത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

അതേസമയം, മഹാരാഷ്ട്ര മുൻ മന്ത്രിയും എൻസിപി നേതാവുമായ ബാബാ സിദ്ദിഖിയെ കൊലപ്പെടുത്തിയത് ബിഷ്‌ണോയിയുടെ സംഘത്തിൽപ്പെട്ടവരാണ്. ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിന് പിന്നാലെ മുംബൈ പൊലീസ് സൽമാൻ ഖാന്റെ സുരക്ഷ വർദ്ധിപ്പിച്ചിരുന്നു. കൃഷ്ണ മൃഗത്തെ വേട്ടയാടി എന്ന കാരണത്താൽ ലോറൻസ് ബിഷ്‌ണോയി സംഘത്തിന്റെ പ്രധാന നോട്ടപ്പുള്ളിയാണ് സൽമാൻ ഖാൻ. താരത്തെ കൊലപ്പെടുത്താൻ ലോറൻസ് ബിഷ്ണോയിയുടെ സംഘം 25 ലക്ഷം രൂപയുടെ കരാർ എടുത്തതായി നവി മുംബൈ പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.