സംവിധായകനും ബിഗ്ബോസ് താരവുമായ അഖിൽ മാരാർ എൻഡിഎ സ്ഥാനാർഥിയാകുന്ന വാർത്തയിൽ പ്രതികരണവുമായി കലാമണ്ഡലം സത്യഭാമ. ഹൃദയത്തോട് ചേർത്ത് പിടിച്ചവരെ അഖിൽ മാരാർ ചതിക്കുകയായിരുന്നുവെന്നും ഇതുവരെ ലഭിച്ച എല്ലാ ഉയർച്ചകളും ഈയൊരു തിരഞ്ഞെടുപ്പ് അവസാനിക്കുന്നതോടെ തീരുമെന്നും സത്യഭാമ പറയുന്നു.

‘‘മോനെ, നീ ഒരിക്കലും ചാണകത്തിൽ വീഴാൻ പാടില്ലായിരുന്നു. നിന്നെ ഹൃദയത്തോട് ചേർത്ത് പിടിച്ച മറ്റു മതസ്ഥരെ നീ ചതിക്കുകയായിരുന്നില്ലേ? നിന്റെ എല്ലാ ഉയർച്ചകളും ഈയൊരു തിരഞ്ഞെടുപ്പ് അവസാനിക്കുന്നത്തോടെ തീരും. ജനങ്ങൾക്ക് നിന്നെ പഴയത് പോലെ ഇനി ഒരിക്കലും നോക്കിക്കാണാൻ കഴിയില്ല.’’–സത്യഭാമയുടെ വാക്കുകൾ.


കഴിഞ്ഞ ദിവസമാണ് അഖിൽ ട്വന്റി 20യിൽ ഔദ്യോഗികമായി അംഗത്വം എടുക്കുന്നത്. പൂർണമായും ബിജെപിയുമായി യോജിക്കാൻ കഴിയാത്തതിനാലാണ് താൻ നേരിട്ട് ബിജെപിയിലേക്ക് പോകാത്തതെന്നും മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. എൻഡിഎയുടെ ഭാഗമായി കൊട്ടാരക്കരയിൽ മത്സരിക്കാനുള്ള ഒരുക്കത്തിലാണ് അഖിൽ മാരാർ. സീറ്റ് ചർച്ചകൾ നടക്കുന്നതായി അഖിൽ സൂചിപ്പിച്ചു.























