പെരിങ്ങമ്മല സഹകരണ സംഘത്തിലെ ക്രമക്കേട്; ബിജെപി നേതാവ് എസ് സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കണം

തിരുവനന്തപുരം: പെരിങ്ങമ്മല ലേബർ കോൺട്രാക്ട് സഹകരണസംഘത്തിലെ ക്രമക്കേടിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ് ഉൾപ്പടെയുള്ളവർക്കെതിരെ കണ്ടെത്തലുമായി സഹകരണ വകുപ്പ് റിപ്പോർട്ട്. സഹകരണസംഘത്തിന് ബാധ്യതയായി വന്ന നാല് കോടി പതിനാറ് ലക്ഷം രൂപ ഭാരവാഹികളിൽ നിന്നും ഈടാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

ബിജെപി നിയന്ത്രണത്തിലുള്ളതായിരുന്നു സഹകരണസംഘം. അതേസമയം ക്രമക്കേടിൽ പങ്കില്ലെന്നും താൻ ബാങ്കിൽ നിന്ന് വായ്പ എടുത്തിട്ടില്ലെന്നും എസ് സുരേഷ് പറഞ്ഞു. പതിനാറംഗ ഭരണസമിതിയുടെ വൈസ് പ്രസിഡന്റായിരുന്നു എസ് സുരേഷ് 43ലക്ഷം രൂപ പലിശ സഹിതം തിരിച്ചടയ്ക്കണം. പ്രസിഡന്റായിരുന്ന ജി പത്മകുമാർ 46 ലക്ഷമാണ് തിരിച്ചടയ്ക്കേണ്ടത്. ഭരണസമിതിയിലെ 16ൽ ഏഴുപേർ 46 ലക്ഷം വീതവും ഒന്പത് പേർ 19 ലക്ഷവും വീതം തിരിച്ചടയ്ക്കണം. ഇൗ പണം 2013 മുതൽ 18 ശതമാനം പലിശസഹിതം നോട്ടീസ് കൈപ്പറ്റി ഒരു മാസത്തിനകം തിരിച്ചടയ്ക്കണമെന്നും ഇല്ലെങ്കിൽ ജപ്തി നടപടികളിലേക്ക് കടക്കുമെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.

ഭരണസമിതിയിലുള്ളവർ നിയമംലംഘിച്ച് വായ്പയെടുത്തും ബിനാമി ഇടപാടുകൾ നടത്തിയതുമാണ് സഹകരണസംഘം നഷ്ടത്തിലാകാൻ കാരണം.