സെക്രട്ടേറിയറ്റിൽ വീണ്ടും പാമ്പ് കയറി; ജീവനക്കാർ തല്ലിക്കൊന്നു

തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ വീണ്ടും പാമ്പ് കയറി. പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം അസി. എൻജിനീയറുടെ ഓഫീസിലാണ് പാമ്പിനെ കണ്ടത്. ചൊവ്വാഴ്ച രാവിലെ പത്തേകാലോടെയാണ് സംഭവം. ജീവനക്കാർ പാമ്പിനെ തല്ലിക്കൊന്നു എന്നാണ് വിവരം.

പൈതൃക സംരക്ഷണ കെട്ടിടമായ പഴയനിയമസഭാ മന്ദിരത്തിലാണ് ഓഫീസ് സ്ഥിതി ചെയ്യുന്നത്. ദിവസങ്ങൾക്ക് മുമ്പ് ജലവിഭവ വകുപ്പിന് സമീപത്തെ ഇടനാഴിയിലും പാമ്പിനെ കണ്ടെത്തിയിരുന്നു. ജീവനക്കാർ പാമ്പിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും പിടികൂടാൻ സാധിച്ചിരുന്നില്ല.