ചിറയിൻകീഴിൽ സബ് ഇൻസ്പെക്ടർ ആ*ത്മഹ*ത്യ ചെയ്ത നിലയിൽ; മരണം ഇന്ന് വിരമിക്കാനിരിക്കെ

തിരുവനന്തപുരം: ചിറയിൻകീഴ് അഴൂരിൽ പൊലീസ് ഉദ്യോഗസ്ഥനെ ആ*ത്മഹ*ത്യ ചെയ്ത നിലയിൽ കണ്ടെത്തി. തിരുവനന്തപുരം എ ആർ ക്യാമ്പിലെ സബ് ഇൻസ്പെക്ടർ റാഫി(56)യാണ് തൂ*ങ്ങിമരിച്ചത്. ഇന്ന് റിട്ടയർമെന്റ് ചടങ്ങുകളടക്കം നടക്കാനിരിക്കെയാണ് ആ*ത്മഹ*ത്യ. റാഫിയുടെ അഴൂരിലെ കുടുംബവീട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഉദ്യോഗസ്ഥന്റെ മരണത്തിൽ കുടുംബവും സഹപ്രവർത്തകരും ദുരൂഹത ആരോപിക്കുന്നുണ്ട്.

എന്നാൽ റാഫി തനിക്ക് ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉള്ളതായി മറ്റാരോടും പങ്കുവെച്ചിട്ടില്ല എന്നാണ് പ്രാഥമിക വിവരം.
റാഫിക്ക് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു എന്നാണ് വിവരം. പൊലീസ് സൊസൈറ്റിയിൽനിന്ന് എടുത്ത വായ്പ തിരിച്ചടച്ചിരുന്നില്ല. ഇതിൽ ജാമ്യക്കാരിൽനിന്നു പണം തിരികെ പിടിക്കാനുള്ള നടപടി ആരംഭിച്ചിരുന്നെന്നും പറയപ്പെടുന്നു. ആത്മഹത്യ ചെയ്യാനുണ്ടായ കാരണങ്ങൾ അടക്കം പൊലീസ് അന്വേഷിക്കും.