പി. സുശീലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചെന്നൈ: പിന്നണിഗായിക പി. സുശീലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഠിനമായ വയറുവേദനയെത്തുടർന്നാണ് ചികിത്സ തേടിയതെന്നാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച രാത്രിയോടെയാണ് ഗായികയെ ചെന്നൈ ആൾവാർപേട്ടിലുള്ള സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചത്.

86-കാരിയായ സുശീലയെ ആരോഗ്യസ്ഥിതി നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.