എംഡിഎംഎയുമായി സോഷ്യൽ മീഡിയ താരം റിൻസി പിടിയിൽ

കൊച്ചി: ലഹരിമരുന്നുമായി സോഷ്യൽ മീഡിയ താരം റിൻസി മുംതാസ് വീണ്ടും പൊലീസ് പിടിയിലായി. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപത്തെ ഹോട്ടലിൽ നിന്നാണ് എംഎഡിഎംഎയുമായി റിൻസി പിടിയിലായത്. റിൻസിക്കൊപ്പം മൂന്നുപേർ കൂടി പിടിയിലായിട്ടുണ്ട്. ലഹരി വിൽപ്പനയ്ക്കും ഉപയോഗത്തിനുമായി ആളുകൾ ഒത്തുകൂടിയെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഹോട്ടലിൽ പരിശോധന നടത്തുന്നത്.

റെയ്ഡിൽ റിൻസിയുടെ പക്കൽ നിന്നും 3.58 ഗ്രാം എംഎഡിഎംഎയാണ് കണ്ടെത്തിയത്. കഴിഞ്ഞവർഷം ജൂലൈയിലും റിൻസി ലഹരിമരുന്നുമായി പിടിയിലായിരുന്നു. കാക്കനാട്ടിലെ ഫ്‌ലാറ്റിൽ നടത്തിയ പരിശോധനയിലാണ് അന്ന് റിൻസി മുംതാസ് എംഡിഎംഎയുമായി പിടിയിലാകുന്നത്. സിനിമാ മേഖലയിലെ ലഹരി വിൽപ്പനയിൽ അടക്കം റിൻസിക്ക് ബന്ധമുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.