‘സൂത്രവാക്യം’ ഫസ്റ്റ് പോസ്റ്റർ പങ്കുവച്ച് വിൻസി; ലവ് ഇമോജിയുമായി ഷൈൻ

വിവാദങ്ങൾക്കിടെ ഷൈൻ ടോം ചാക്കോയ്ക്കൊപ്പം അഭിനയിക്കുന്ന ‘സൂത്രവാക്യം’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവച്ച് നടി വിൻസി അലോഷ്യസ്. വിൻ സിയുടെ പോസ്റ്റിനു ലവ് ഇമോജി കമന്റുമായി ഷൈൻ ടോം ചാക്കോയും എത്തിയതോടെ വിവാദങ്ങൾ സിനിമയുടെ പ്രമോഷനുവേണ്ടിയാണോ എന്നുള്ള ചോദ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ചിത്രത്തിന്റെ അണിയറപ്രവർത്തകർ പുറത്തുവിട്ട പോസ്റ്ററിൽ വിൻ സിയെയും ഷൈൻ ടോമിനെയും കാണാം. വിൻ സിയുടെ പോസ്റ്റിനിൽ വൈകാരിക കുറിപ്പുമായി ചിത്രത്തിന്റെ നിർമാതാവായ ശ്രീകാന്ത് കന്ദ്രഗുല എത്തിയിട്ടുണ്ട്.

ശ്രീകാന്ത് പങ്കുവച്ച കമന്റിന് ആണ് ഷൈൻ ടോം ചാക്കോ ഇമോജി കമന്റുമായി എത്തിയത്. ‘‘സൂത്രവാക്യം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവയ്ക്കുന്നു. നിങ്ങളുടെ ഹൃദയത്തെ സ്പർശിക്കുന്ന കഥയുമായെത്തുന്ന ഈ ചിത്രം ഒരിക്കലും മനസ്സിൽ നിന്ന് മായില്ല.’’ എന്നാണ് പോസ്റ്ററിനൊപ്പമുള്ള വിൻ സിയുടെ വാക്കുകൾ.