വിവാഹത്തെ എതിർത്തു; വയനാട്ടില്‍ ആൺസുഹൃത്തിന്റെ അമ്മയെ കറിക്കത്തികൊണ്ട് കുത്തി 19കാരി

കൽപ്പറ്റ: വയനാട് കൽപ്പറ്റയിൽ ആൺസുഹൃത്തിന്റെ അമ്മയെ കറിക്കത്തികൊണ്ട് കുത്തി 19കാരി. പൊഴുതന സ്വദേശി നുസ്രത്തിനാണ് (45) കുത്തേറ്റത്. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം. വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയായ നുസ്രത്തിനെ കടയിലെത്തി ആക്രമിക്കുകയായിരുന്നു.

ആക്രമിച്ച പെൺകുട്ടി നുസ്രത്തിന്റെ മകന്റെ പെൺസുഹൃത്താണെന്നാണ് ലഭിക്കുന്ന വിവരം. വിവാഹത്തെ എതിർത്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്നു കരുതുന്നു. യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരുക്കേറ്റ നുസ്രത്തിനെ കൽപറ്റയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.