36ാം വിവാഹവാർഷികം ആഘോഷിച്ച് സുരേഷ് ഗോപിയും ഭാര്യം രാധികയും. ഇരുവരും ഒന്നിച്ചുള്ള ചിത്രവും സോഷ്യൽ മീഡിയയിലൂടെ സുരേഷ് ഗോപി പങ്കുവച്ചു. ‘എന്നും എന്റെ ഹൃദയത്തിന്റെ ഉടമയ്ക്ക് എന്ന വാക്കുകളോടെയാണ് സുരേഷ് ഗോപി രാധികയ്ക്ക് വിവാഹവാർഷികാശംസകൾ നേർന്നത്.

1990 ഫെബ്രുവരി എട്ടിനായിരുന്നു ഇവരുടെ വിവാഹം. ഗോകുൽ സുരേഷ്, ഭാഗ്യ സുരേഷ്, ഭാവ്‍നി സുരേഷ്, മാധവ് സുരേഷ് എന്നിവർ മക്കളാണ്. അച്ഛൻ ഗോപിനാഥൻ പിള്ളയും അമ്മ വി. ജ്ഞാനലക്ഷ്മിയും ചേർന്നാണ് രാധികയെ തനിക്ക് വേണ്ടി വിവാഹം ആലോചിക്കുന്നതെന്നും വിവാഹനിശ്ചയം കഴിഞ്ഞതിനു ശേഷമാണ് താനും രാധികയും നേരിൽ കാണുന്നതെന്നും സുരേഷ് ഗോപി മുൻപ് പറഞ്ഞിരുന്നു.
























