മലയാളികളുടെ പ്രിയപ്പെട്ട നടൻ സുരേഷ് ഗോപിയുടെ പിറന്നാൾ ജൂൺ 26ന് ആയിരുന്നു. മമ്മൂട്ടിയും മോഹൻലാലുമടക്കം നിരവധി പേരാണ് സുരേഷ് ഗോപിക്ക് പിറന്നാൾ ആശംസകൾ നേർന്നത്. ഇപ്പോഴിതാ പിറന്നാൾ ദിനത്തിൽ സ്വയം ട്രോളുന്ന സുരേഷ് ഗോപിയുടെ ഒരു പോസ്റ്റാണ് വൈറലാകുന്നത്.‘ബർത്ത് ഡേ ബോയ് സുരയ്ക്ക് എല്ലാവരോടും സ്നേഹമാണ്, സുരയെന്നാൽ സ്നേഹം മാത്രമാണ്” എന്നാണ് കേക്ക് കഴിക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ട് സുരേഷ് ഗോപി കുറിച്ചത്. ട്രോളന്മാർ സുരേഷ് ഗോപിയെ വിളിക്കുന്ന പേരാണ് ‘സുര’. സുരേഷ് ഗോപിയുടെ കുറിപ്പ് നിമിഷനേരം കൊണ്ടാണ് വൈറലായത്.എല്ലാവരും കൂടി മൂപ്പരെയും ട്രോളൻ ആക്കി’ എന്ന് ഒരാൾ കമന്റ് ചെയ്തപ്പോൾ മറുപടിയുമായി എത്തിയത് സുരേഷ് ഗോപിയുടെ മകൻ മാധവ് ആണ്. സുര എന്നാൽ ട്രോൾ അല്ല സുഹൃത്തേ സുര ഒരു വികാരമാണ്, എന്നാണ് മാധവ് മറുപടി നൽകിയത്.
























