ലോക്‌സഭയിൽ തൃശ്ശൂരിൽ ഇപ്പോൾ തിരുവനന്തപുരത്ത് വോട്ട്; കമ്മിഷനും സുരേഷ് ഗോപിയും മറുപടി പറയണം, സുനിൽ കുമാർ

തൃശ്ശൂർ: കേന്ദ്ര മന്ത്രി സുരേഷ് ഗോപി തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ വോട്ട് ചെയ്തതിൽ ആക്ഷേപവുമായി സിപിഐ നേതാവ് വി.എസ്.സുനിൽ കുമാർ. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയും കുടുംബവും തൃശ്ശൂരിൽ സ്ഥിരതാമസമാണെന്ന് പറഞ്ഞ് നെട്ടിശ്ശേരിയിലാണ് വോട്ട് ചെയ്തത്.

തദ്ദേശ തിരഞ്ഞെടുപ്പിൽ അദ്ദേഹവും കുടുംബവും തിരുവനന്തപുരം കോർപ്പറേഷനിലെ ശാസ്തമംഗലം ഡിവിഷനിലാണ് വോട്ട് ചെയ്തത്. ഇത് എങ്ങനെയാണ് സംഭവിക്കുന്നതെന്ന് വി.എസ്.സുനിൽ കുമാർ ചോദിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷനും കേന്ദ്ര മന്ത്രിയും ഇതിന് മറുപടി നൽകണമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ ആവശ്യപ്പെട്ടു.