‘പോളിങ് സമയം രാത്രി 8 മണിവരെയാക്കണം’; തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് വിജയ്

ചെന്നൈ: തമിഴ്നാട്ടിൽ വോട്ടെടുപ്പ് പുരോഗമിക്കവെ പോളിങ് സമയം നീട്ടണമെന്ന ആവശ്യവുമായി ടിവികെ അധ്യക്ഷൻ വിജയ് തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചു. ബസുകൾ ഇല്ലാത്തതിനാൽ വോട്ടർമാർ വൈകിയെന്നും അതിനാൽ രണ്ട് മണിക്കൂർ അധികം അനുവദിക്കണമെന്നുമാണ് ആവശ്യം. ബസുകൾ കുറച്ചത് ആസൂത്രിത നീക്കമെന്ന് സംശയിക്കുന്നതായും ആയിരക്കണക്കിന് വോട്ടർമാർ പലയിടത്തും കുടുങ്ങിക്കിടക്കുന്നതായും വിജയ് കത്തിൽ പറയുന്നു.