സ്വർണവില വീണ്ടും 71,000 രൂപയ്ക്ക് മുകളിൽ എത്തി. പവന്റെ വില ഒറ്റയടിക്ക് 1,760 രൂപയും, ഗ്രാമിന്റെ വില 220 രൂപയും വർധിച്ചു. ഒരു പവന് 71,440 രൂപയും ഗ്രാമിന് 8,930 രൂപയുമായി. ഡോളർ സൂചിക താഴ്ന്നതിനെ തുടർന്ന് രാജ്യാന്തര സ്വർണവില ഉയരുകയായിരുന്നു. ചൊവ്വാഴ്ച പവന് 360 രൂപയാണ് കുറഞ്ഞത്. സ്വർണം ഗ്രാമിന് 49 രൂപ കുറഞ്ഞ് 8710 രൂപയിലെത്തിയിരുന്നു. ഒരു പവൻ സ്വർണത്തിന്റെ വില 69,680 രൂപയായിരുന്നു.

ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.


അതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞാൽ ഇന്ത്യയിൽ വില കുറയണമെന്ന് നിർബന്ധമില്ല.























