കോഴിക്കോട്: വന്ദേഭാരത് ട്രെയിൻ ഇടിച്ച് വയോധികൻ മരിച്ചു. കോഴിക്കോട് കല്ലായി റയിൽവെ സ്റ്റേഷന് സമീപമാണ് അപകടം ഉണ്ടായത്. ചക്കുംകടവ് സ്വദേശി പള്ളിപുറായി അബ്ദുൾ ഹമീദ് (65) ആണ് മരിച്ചത്. ചക്കുംകടവ് വച്ച് റെയിൽ പാളം മുറിച്ചു കടക്കുമ്പോഴാണ് അപകടം. ഇയാൾക്ക് കേൾവിശക്തി കുറവുണ്ടായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ വർഷം കോഴിക്കോട് എലത്തൂരിലും വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ തട്ടി ഒരാൾ മരിച്ചിരുന്നു.
























