കൊല്ലത്ത് സുഹൃത്ത് പെട്രോ*ളൊഴിച്ച് തീ*കൊളുത്തിയ യുവതി മരിച്ചു

കൊല്ലം: സുഹൃത്ത് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തിയ യുവതി മരിച്ചു. അഴീക്കല്‍ സ്വദേശി ഷൈജമോളാണു ചികിത്സയിലിരിക്കെ മരിച്ചത്. തീ കൊളുത്തിയ പാലാ സ്വദേശി ഷിബു ചാക്കോ ഇന്നലെ ജീവനൊടുക്കിയിരുന്നു. നാലു വര്‍ഷമായി ഇരുവരും ഒന്നിച്ചായിരുന്നു താമസം. രാത്രി ഏഴരയോടെ അഴീക്കലിലെ വീട്ടിലെത്തിയ ഷിബു, ഷൈജയുമായി വഴക്കിട്ടു. പിന്നാലെ കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.

സംഭവ സമയത്ത് ഷൈജമോളുടെ മാതാപിതാക്കള്‍ വീട്ടിലുണ്ടായിരുന്നു. ഇവരുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും ഷിബുവും പെട്രോളൊഴിച്ചു തീ കൊളുത്തി. നാട്ടുകാര്‍ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഷിബു മരിച്ചു. 80 ശതമാനത്തിലധികമാണ് ഷൈജയ്ക്ക് പൊള്ളലേറ്റിരുന്നത്.

ഷൈജമോളെ ആദ്യം ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കൽ കോളജിലേക്കും മാറ്റി. ഇന്ന് ഉച്ചയോടെയാണു മരണം.