തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൻ സുരക്ഷാ വീഴ്ച. രോഗനിർണായത്തിനായി അയച്ച ശരീരഭാഗങ്ങൾ മോഷണം പോയതായി പരാതി. സംഭവത്തിൽ ആക്രി വിൽപ്പനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ പത്തോളജിയിൽ പരിശോധനയ്ക്കയച്ച ശസ്ത്രക്രിയ ശരീരഭാഗങ്ങളാണ് ആക്രിക്കാരൻ മോഷ്ടിച്ചത്. 17 രോഗികളുടെ സ്പെസിമെനാണ് മോഷണം പോയത്. പത്തോളജി ലാബിന് സമീപമാണ് സാമ്പിളുകൾ രാവിലെ ആംബുലൻസിലെ ജീവനക്കാർ കൊണ്ടുവെച്ചത്. ഇതാണ് ആക്രിക്കാരൻ മോഷ്ടിച്ചത്.

മെഡിക്കൽ കോളേജ് പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇന്നലെ ശസ്ത്രക്രിയക്കുശേഷം രോഗ നിർണയത്തിന് അയച്ച സ്പെസിമെനുകളാണ് മോഷ്ടിച്ചത്. പത്തോളജി ലാബിന് സമീപത്തെ സ്റ്റെയർകെയ്സിന് സമീപമാണ് ആംബുലൻസിൽ കൊണ്ടുവന്ന സ്പെസിമെനുകൾ വെച്ചിരുന്നത്. ഇതിനുശേഷം ആംബുലൻസ് ഡ്രൈവറും ഗ്രേഡ് രണ്ട് അറ്റൻഡറും മൈക്രോ ബയോളജി ലാബിലേക്ക് പോയി. ഇതിനിടെയാണ് സ്പെസിമെനുകൾ മോഷണം പോയത്.

























