ഉമ തോമസിന്റെ ആരോഗ്യ നിലയിൽ പുരോഗതി

കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ നടന്ന പരിപാടിക്കിടെ വേദിയിൽ നിന്ന് വീണു പരിക്കേറ്റ തൃക്കാക്കര എംഎൽഎ ഉമ തോമസിന്റെ ആരോഗ്യ നിലയിൽ പുരോഗതി. ഉമ തോമസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലാണ് ആരോഗ്യ നിലയിൽ പുരോഗതിയുള്ള കാര്യം അറിയിച്ചിരിക്കുന്നത്.

ഇന്നലെ കൈകാലുകൾ മാത്രം ചലിപ്പിച്ച ഉമ തോമസ് ഇന്ന് ശരീരം മുഴുവൻ ചലിപ്പിച്ചതായും എല്ലാവർക്കും ന്യൂ ഇയർ ആശംകൾ നേർന്നതായും പേജിൽ പറയുന്നു. എല്ലാവരും പ്രാർഥനകൾ തുടരണമെന്നും പോസ്റ്റിൽ പറയുന്നു. വെന്റിലേറ്റർ സപ്പോർട്ടും സെഡേഷനും കുറച്ചു വരുന്നു. മെഡിക്കൽ ബുള്ളറ്റിൻ വരുമെന്നും പോസ്റ്റിൽ പറഞ്ഞിട്ടുണ്ട്.