ഡെറാഢൂണ്‍: ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ വന്‍ നാശനഷ്ടം. നാലുപേര്‍ മരിച്ചു. 60 പേരെകാണാതായി. ഘിര്‍ ഗംഗാനദിയിലൂടെ പ്രളയജലം ഒഴുകിയെത്തിയതോടെ ഒരു ഗ്രാമമൊന്നാകെ ഒലിച്ചുപോയി. അതിന്റെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍

ഉത്തരകാശിയിലെ ധരാലി ഗ്രാമത്തെയാണ് മിന്നല്‍പ്രളയം തകര്‍ത്തുകളഞ്ഞത്. ഒട്ടേറെ വീടകുളും കെട്ടിടങ്ങളും ഒലിച്ചുപോയി. രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്ത് എത്തിയിട്ടുണ്ട്. 60 പേരെ കാണാതായെന്നാണ് പ്രാഥമിക വിവരം. ഘിര്‍ ഗംഗാനദിയിലൂടെ പ്രളയജലം ഒഴുകിയെത്തിയതോടെ ഒരു ഗ്രാമമൊന്നാകെ ഒലിച്ചുപോയി. രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. കേന്ദ്ര ദുരന്തനിവാരണ സേന ഉള്‍പ്പടെ സ്ഥലത്ത് എത്തിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സംസ്ഥാനത്ത ശക്തമായ മഴയാണ് തുടരുന്നത്.

























