‘പിണറായി വിജയന്റെ പൊലീസ് സ്‌റ്റേഷനിൽ കക്കൂസിലെ വെള്ളമാണോ കുടിക്കാൻ കൊടുക്കുന്നത്? ‘; വിഡി സതീശൻ

തിരുവനന്തപുരം: പേരൂർക്കട പൊലീസ് സ്റ്റേഷിനൽ വച്ച് ദലിത് യുവതി മാനസികമായി പീഡിപ്പിച്ച സംഭവം പൊലീസ് ഭരണത്തിന്റെ നേർസാക്ഷ്യമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാർ ഇല്ലായ്മയാണ് ഈ സർക്കാരിന്റെ മുഖമുദ്രയെന്നും സതീശൻ പറഞ്ഞു. പേരൂർക്കടസ്റ്റേഷനിൽ വച്ച് 20 മണിക്കൂർ നേരമാണ് ബിന്ദുവിനെ പൊലീസ് മാനസികമായി പീഡിപ്പിച്ചത്. പരാതിക്കാർ പരാതി പിൻവലിച്ചിട്ടും ദലിത് യുവതിക്കെതിരെ പൊലീസ് എഫ്‌ഐആർ ഇട്ടെന്നും നീതി തേടി മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയപ്പോൾ അവിടെയും അവർ അപമാനിതയായെന്ന് പൊലീസ് പറഞ്ഞു.

പിണറായി വിജയൻ ആഭ്യന്തരമന്ത്രിയായിരിക്കുമ്പോൾ പൊലീസ് സ്‌റ്റേഷനിൽ എത്തുന്നവർക്ക് കക്കൂസിലെ വെള്ളമാണോ കുടിക്കാൻ കൊടുക്കുന്നതെന്നും സതീശൻ ചോദിച്ചു. നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകാനെത്തിയത്. അവിടെയും ദലിത് യുവതിയെ അപമാനിച്ചു. ഇതാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് കിട്ടുന്ന നീതി. പാർട്ടിക്കാർക്കെണങ്കിലും എല്ലാ നിയമവും ലംഘിക്കുമെന്നും സതീശൻ പറഞ്ഞു. ദലിത് യുവതിയായ ബിന്ദുവിനെതിരായ പൊലീസിന്റെ ക്രൂരത ഞെട്ടിപ്പിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു.