ലഖ്നൗ: ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജിലെത്തി സ്നാനം നടത്തി തെലുങ്ക് നടൻ വിജയ് ദേവരകൊണ്ട. അമ്മ മാധവിയോടൊപ്പമാണ് താരം കുംഭമേളയിൽ പങ്കെടുക്കാനെത്തിയത്. ചടങ്ങുകളുടെ ഭാഗമായി പ്രയാഗ്‌രാജിലെ ത്രിവേണി സംഗമത്തില്‍ സ്നാനം ചെയ്ത് , അമ്മയോടൊപ്പം കൈക്കൂപ്പി നിൽക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിരിക്കുന്നത് . VD12 ആണ് താരത്തിന്റെ പുറത്തിറങ്ങാൻ പോകുന്ന ഏറ്റവും പുതിയ ചിത്രം. ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ നടക്കുന്ന കുംഭമേളയില്‍ പങ്കെടുക്കാനായി കോടിക്കണക്കിനാളുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഇതിൽ നിരവധി രാഷ്ട്രീയ നേതാക്കളും , സെലിബ്രിറ്റികളും ഉൾപ്പെടുന്നു.
























