പ്രണയം പരസ്യമാക്കി? പൊതുവേദിയില്‍ രശ്​മികയുടെ കയ്യില്‍ ചുംബിച്ച് വിജയ് ദേവരകൊണ്ട

പ്രണയം പരസ്യപ്പെടുത്തി താരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. രശ്മികയുടെ പുതിയ ചിത്രം ‘ദ് ഗേൾഫ്രണ്ടി’ന്റെ ഹൈദരാബാദിൽ നടന്ന വിജയാഘോഷ ചടങ്ങിനിടയ്​ക്ക് പരസ്യമായി രശ്മികയുടെ കയ്യില്‍ ചുംബിക്കുകയായിരുന്നു വിജയ്. ഇതിനുശേഷം നാണിച്ചു നിൽക്കുന്ന രശ്മികയെയും കാണാം.

വിവാഹനിശ്ചയം കഴിഞ്ഞതിന് ശേഷം ആദ്യമായാണ് ഒരു പൊതുപരിപാടിയിൽ ഇരുവരും ഇത്രയധികം അടുപ്പം കാണിക്കുന്നത്. 2026 ഫെബ്രുവരിയിൽ ഇവരുടെ വിവാഹം നടക്കുമെന്നാണ് റിപ്പോർട്ടുകൾ.

അടുത്തിടെ രശ്​മികയുടേയും വിജയ്​യുടേയും വിവാഹനിശ്ചയം കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങില്‍ വച്ച് വിവാഹനിശ്ചയം നടന്നുവെന്നാണ് റിപ്പോര്‍ട്ട്.

2018ൽ പുറത്തിറങ്ങിയ ‘ഗീത ഗോവിന്ദം’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷമാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഡേറ്റിങ്ങിലാണെന്ന അഭ്യൂഹങ്ങൾ പരന്നത്.