വിഴിഞ്ഞം സ്റ്റേഷനിലെ എസ്‌ഐ തൂങ്ങി മരിച്ച നിലയിൽ

കോട്ടയം: പൊലീസ് ഉദ്യോ​ഗസ്ഥൻ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ. വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ എസ്‌ഐ കുരുവിള ജോർജിനെയാണ് വെള്ളിയാഴ്ച ഉച്ചയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.

മെഡിക്കൽ അവധിയെടുത്താണ് കുരുവിള കോട്ടയം കഞ്ഞിക്കുഴിയിലെ വീട്ടിൽ എത്തിയത്. കുടുംബപ്രശ്നമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് സൂചന.