സിപിഎം നേതാവ് പി വി സത്യനാഥിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം കണ്ടെത്തി

കോഴിക്കോട്: കൊയിലാണ്ടിയിൽ ഇജകങ നേതാവ് പി വി സത്യനാഥിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം കണ്ടെത്തി. ക്ഷേത്രം ഓഫിസിന് സമീപത്തുനിന്നാണ് ആയുധം കണ്ടെടുത്തത്. സത്യനാഥിന്റെ കൊലപാതകത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു.

പ്രതി സിപിഎം മുൻ ബ്രാഞ്ച് കമ്മിറ്റി അംഗം അഭിലാഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊലപാതക കാരണം വ്യക്തി വൈരാഗ്യമെന്നാണ് അഭിലാഷ് പോലീസിന് മൊഴി നൽകിയത്. തനിക്കെതിരെ നേരത്തെ ഉണ്ടായ പല അക്രമ സംഭവങ്ങളും പാർട്ടി ചെറുത്തില്ലെന്നും സംരക്ഷിച്ചില്ലെന്നും ഇതിന്റെ വൈരാഗ്യത്തിലാണ് ലോക്കൽ സെക്രട്ടറിയെ ആക്രമിച്ചതെന്നും പ്രതി പൊലീസിന് മൊഴി നൽകി.

കായിലാണ്ടി നഗരസഭ മുൻ ചെയർപേഴ്‌സന്റെ ഡ്രൈവറായിരുന്നു അഭിലാഷ്. കൊയിലാണ്ടി ടൗൺ ലോക്കൽ സെക്രട്ടറിയായയിരുന്നു കൊല്ലപ്പെട്ട പി.വി സത്യനാഥ്. ചെറിയപുറം ക്ഷേത്രം ഉത്സവത്തിനിടെ ആക്രമണമുണ്ടവുകയായിരുന്നു.