തൃശൂർ: മാള അഷ്ടമിച്ചിറയിൽ മക്കളുടെ കൺമുന്നിലിട്ട് ഭർത്താവ് വെ*ട്ടിപ്പരുക്കേല്പിച്ച യുവതി മരിച്ചു. വി വി ശ്രീഷ്മ മോൾ(39) ആണ് മരിച്ചത്. കുടുംബ വഴക്കിനെത്തുടർന്ന് കഴിഞ്ഞ മാസം 29ന് രാത്രിയായിരുന്നു ആക്രമണം. ഗുരുതര പരുക്കുകളോടെ ചികിത്സയിലായിരുന്നു. ഭർത്താവ് വാസനെ അറസ്റ്റ് ചെയ്തു.

ഇവർക്ക് നാല് മക്കളാണുള്ളത്. ശ്രീഷ്മ സ്വകാര്യ സൂപ്പർ മാർക്കറ്റിൽ പാക്കിങ് ജോലിയായിരുന്നു. ഭർത്താവ് വാസൻ സ്ഥിരമായി ജോലിക്ക് പോകില്ല. ഭാര്യ വായ്പയെടുത്ത് സ്മാർട് ഫോൺ വാങ്ങിയിരുന്നു. സ്മാർട് ഫോൺ വാങ്ങിയത് പറയാത്തതിനെത്തുടർന്ന് ഇരുവരും തമ്മിൽ തർക്കം ഉണ്ടാവുകയായിരുന്നു. ഭാര്യയിൽ സംശയമുണ്ടായതിനെത്തുടർന്നാണ് വെട്ടിക്കൊലപ്പെടുത്തിയത്. കൈകാലുകൾ വെട്ടുകത്തികൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. തുടർന്ന് ഗുരുതര പരിക്കുകളോടെ ശ്രീഷ്മയെ മാളയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നില വഷളായപ്പോഴാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റിയത്. ഇന്ന് പുലർച്ചെ മൂന്നിനാണ് മരണം സംഭവിച്ചത്.

























