കൊച്ചി: തേവര കോന്തുരുത്തിയിൽ സ്ത്രീയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ. ജോർജ് എന്നയാളുടെ വീടിന് സമീപം ഇടനാഴിയിലാണ് ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആരുടെ മൃതദേഹമാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. രാവിലെ ശൂചീകരണത്തിനായി എത്തിയ തൊഴിലാളികളാണ് ചാക്കിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ഇവർ കൗൺസിലറെ അറിയിക്കുകയായിരുന്നു. കൊപാതകമാണെന്നാണ് പൊലീസിന്റെ നിഗമനം. കസ്റ്റഡിയിലെടുക്കുമ്പോൾ ജോർജ് മദ്യലഹരിയിലായിരുന്നെന്നും പൊലീസ് പറഞ്ഞു.

രാവിലെ ഇയാൾ ചാക്ക് അന്വേഷിച്ച് നടന്നതായി നാട്ടുകാർ പറയുന്നു. കാര്യം തിരക്കിയപ്പോൾ വീട്ടുവളപ്പിൽ ഒരുപൂച്ച ചത്ത് കിടക്കുന്നുണ്ടെന്നും അതിനെ മാറ്റാൻ ആണെന്നും പറഞ്ഞിരുന്നതായി നാട്ടുകാർ പറയുന്നു. എന്നാൽ മരിച്ച യുവതിയുടെ മുഖം പൊലീസ് നാട്ടുകാരെ കാണിച്ചെങ്കിലും ഈ പ്രദേശത്തുകാരിയല്ലെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവത്തിൽ ജോർജിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യുന്നു.

























