കലൂരിൽ നടക്കാനിറങ്ങിയ നടിക്ക് നേരെ അതിക്രമം; യുവാവ് അറസ്റ്റിൽ

കൊച്ചി: കലൂരിൽ നടിയെ പിന്തുടർന്നു ശല്യം ചെയ്യുകയും കടന്നുപിടിച്ച് അപമാനിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. കതൃക്കടവ് ആനിപ്പറമ്പിൽ വിപിൻ റോയ്(39) ആണ് പിടിയിലായത്. വ്യാഴാഴ്ച വൈകിട്ട് നടി കലൂർ സ്റ്റേഡിയത്തിനു സമീപം നടക്കാനെത്തിയപ്പോഴാണ് സംഭവം.എംബിഎക്കാരനായ പ്രതി ഐടി സ്ഥാപനത്തിന്റെ മാനേജരാണെന്ന് പൊലീസ് അറിയിച്ചു. സ്റ്റേഡിയം ലിങ്ക് റോഡിലുള്ള ടാറ്റുസ്റ്റുഡിയോയ്ക്ക് സമീപത്തുവച്ചായിരുന്നു പ്രതിയുടെ അതിക്രമം.

പ്രതി നടിയെ തടഞ്ഞു നിർത്തിയ ശേഷം കടന്നുപിടിക്കുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുക, സ്ത്രീയോട് അതിക്രമം നടത്തുക, തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്. പ്രതിയെ വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. എംബിഎ ബിരുദധാരിയായ പ്രതി കാക്കനാട്ടെ ഐടി സ്ഥാപനത്തിന്റെ മാനേജരാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.