ആലപ്പുഴയിൽ അധ്യാപികയായ ഭാര്യയെ ബിജെപി നേതാവ് വെട്ടി ക്കൊ ന്ന ശേഷം ജീവനൊടുക്കി

ആലപ്പുഴ: കായംകുളത്ത് ബി.ജെ.പി. പ്രാദേശിക നേതാവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയ നിലയില്‍. ബി.ജെ.പി. കായംകുളം നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി പി.കെ. സജിയാണ് സ്കൂൾ ടീച്ചറായ ഭാര്യ ബിനു സജിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.

സജിയും ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ദമ്പതിമാരുടെ ഏകമകന്‍ കോയമ്പത്തൂരില്‍ വിദ്യാര്‍ഥിയാണ്. ശനിയാഴ്ച വീട്ടിലേക്ക് വിളിച്ചിട്ട് ആരും ഫോണെടുക്കാത്തതിനാല്‍ മകന്‍ സമീപവാസികളെ വിളിച്ച് കാര്യംതിരക്കി. തുടര്‍ന്ന് സമീപവാസികള്‍ വീട്ടിലെത്തി പരിശോധിച്ചതോടെയാണ് ദമ്പതിമാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.