ആലുവ: എറണാകുളം ആലുവയിൽ അച്ഛൻ വിഷം നൽകിയ 14 കാരി മരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരിച്ചത്. ഇതരമതക്കാരനായ യുവാവുമായി കുട്ടി പ്രണയത്തിലായ പെണ്‍കുട്ടി ഈ ബന്ധത്തില്‍ നിന്ന് പിന്മാറാൻ തയാറാകാഞ്ഞതിനെ തുടര്‍ന്നാണ് പിതാവ് കുട്ടിക്ക് വിഷം നൽകിയത്. കളനാശിനിയാണ് ഇയാൾ കുട്ടിയെ കൊണ്ട് കുടിപ്പിച്ചത്.

ഒക്ടോബർ 29ന് രാവിലെയാണ് കുട്ടിക്ക് പിതാവ് വിഷം നൽകിയത്. ഇയാൾ കമ്പിവടി കൊണ്ട് കുട്ടിയുടെ ദേഹമാസകലം അടിക്കുകയും വായിൽ ബലമായി വിഷം ഒഴിക്കുകയുമായിരുന്നു. പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ നിലവില്‍ റിമാൻഡിലാണ്.

























