എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന് വോട്ട് തേടി നടി ശോഭന

തിരുവനന്തപുരം: തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന് വോട്ടഭ്യർത്ഥിച്ച് ചലച്ചിത്ര താരം ശോഭന. നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പങ്കെടുക്കാനാണ് ശോഭന തിരുവനന്തപുരത്ത് എത്തിയത്. സജീവ രാഷ്ട്രീയത്തിലേക്കുള്ള സാധ്യത തള്ളാതെയായിരുന്നു ശോഭനയുടെ പ്രതികരണം.

നെയ്യാറ്റിൻകര ടിബി ജംങ്ഷനിൽ നിന്നു തുടങ്ങിയ റോഡ് ഷോയിലും ശോഭന താരമായി. രാജീവ് ചന്ദ്രശേഖറിന് വേണ്ടി വോട്ടഭ്യർത്ഥിച്ചു. അവസാന ലാപ്പിലേക്കെത്തുമ്പോൾ കളം കൊഴുപ്പിക്കുകയാണ് എൻഡിഎ ക്യാമ്പ്. പ്രമുഖരെ വലിയ നിരതന്നെ വരും ദിവസങ്ങളിൽ പ്രചാരണത്തിനെത്തും.