കോതമംഗലത്ത് നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി

എറണാകുളം: കോതമംഗലത്ത് നിന്ന് കാണാതായ 11 വയസുകാരിയെ കണ്ടെത്തി. കോട്ടയം ചങ്ങനാശ്ശേരിയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കോതമംഗലം ഇഞ്ചൂരിൽ നിന്നുമാണ് കുട്ടിയെ കാണതായത്. ഇഞ്ചൂർ സ്വദേശി പ്രേംകുമാറിന്റെ മകൾ അളകനന്ദയെയാണ് വീട്ടിൽ നിന്നും കാണാതായത്. ഇന്ന് വൈകിട്ട് 3.30 ഓടെയാണ് സംഭവം.