
തിരുവനന്തപുരം: ചാണ്ടി ഉമ്മനൊപ്പം ക്ഷേത്ര ദര്‍ശനം നടത്തിയെന്നാരോപിച്ച് യുവമോര്‍ച്ച നേതാവ് ആശാനാഥിനെതിരെ നടപടി. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി പദവിയില്‍ നിന്ന് ആശാനാഥിനെ മാറ്റിക്കൊണ്ടായിരുന്നു നടപടി. യുവമോര്‍ച്ച സംസ്ഥാന ഭാരവാഹി യോഗത്തിലാണ് ആശാനാഥിനെ യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി പദവിയില്‍ നിന്ന് മാറ്റാന്‍ തീരുമാനമായത്.


തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തില്‍ ആശയെ പങ്കെടുപ്പിച്ചില്ല. ചാണ്ടി ഉമ്മന്‍ എംഎല്‍എക്കൊപ്പം ആശാനാഥ് ക്ഷേത്രദര്‍ശനം നടത്തിയത് വിവാദമായിരുന്നു. പുതുപ്പള്ളി തെരഞ്ഞെടുപ്പിന് പിന്നാലെയായിരുന്നു ക്ഷേത്രദര്‍ശനം.























