കാസർഗോഡ്: ട്രെയിനിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ പള്ളി വികാരി അറസ്റ്റിൽ. മംഗളൂരുവിൽ താമസിക്കുന്ന ജേജിസാണ് പിടിയിലായത്. മംഗളുരുവിൽ നിന്നും പുറപ്പെട്ട എഗ്മോർ എക്സ്പ്രസിലായിരുന്നു സംഭവം.

ട്രെയിനിലെ ജനറൽ കമ്പാർട്ട്മെന്റിൽ വെച്ചായിരുന്നു സംഭവം. ഇയാൾ കോയമ്പത്തൂരിൽ പള്ളി വികാരിയാണ്. മലപ്പുറം സ്വദേശിനിയായ 34 വയസുകാരിക്ക് നേരെയാണ് ലൈംഗിക അതിക്രമം. ട്രെയിൻ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ വിട്ടപ്പോൾ മംഗളൂരു ബണ്ട്വാളിൽ താമസിക്കുന്ന മലയാളിയായ ജേജിസ് നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു.


യാത്രയിൽ യുവതിക്കൊപ്പം മറ്റൊരു കമ്പാർട്ട്മെന്റിൽ ഭർത്താവും ഉണ്ടായിരുന്നു. സംഭവം ഭർത്താവിന്റെ ശ്രദ്ധയിൽപെടുത്തിയതോടെ രക്ഷപ്പെടാൻ ശ്രമിച്ച വികാരിയെ തടഞ്ഞുവച്ച് കണ്ണൂർ റെയിൽവേ പൊലീസിൽ എൽപ്പിച്ചു. പിന്നീട് ഇയാളെ കാസർഗോഡ് റെയിൽവേ പൊലീസിന് കൈമാറി. പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ ഇയാളെ വിട്ടയച്ചു.























