തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

തിരുവനന്തപുരം: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. പ്രഫഷനല്‍ കോളജുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അവധി ബാധകമാണ്. ജില്ലയിൽ അതിശക്തമായ മഴ തുടരുന്ന  സാഹചര്യത്തിലാണ് അവധി നൽകിയത്. മഴക്കെടുതിയെ തുടര്‍ന്ന് തിരുവനന്തപുരത്ത് 21 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നിട്ടുണ്ട്. ജില്ലയിലാകെ 875 പേർ ക്യാംപുകളിലുണ്ട്.  കൂടുതല്‍ തിരുവനന്തപുരം താലൂക്കിലാണ്.