തിരുവനന്തപുരം: തിരുവനന്തപുരം വെള്ളനാട്ടിൽ ഒരു വയസുള്ള കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞ് കൊല്ലപ്പെടുത്തി. കൊലപ്പെടുത്തിയത് ഉറിയാക്കോട് സ്വദേശി സിന്ധുവിന്റെ ഒരുവയസുള്ള ആൺ കുട്ടിയെ. കുഞ്ഞിനെ കൊലപ്പെടുത്തിയത് സിന്ധുവിന്റെ മനസികാസ്വാസ്ഥ്യമുള്ള സഹോദരി മഞ്ജു.

കൊലപാതക ശേഷം മഞ്ജു സമീപത്തെ തൊഴിലുറപ്പ് തൊഴിലാളികളെ വിവരം അറിയിക്കുകയായിരുന്നു. വിളപ്പിൽശാല പൊലീസ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊണ്ണിയൂര്‍ സൈമണ്‍ റോഡില്‍ ഇന്ന് രാവിലെയാണ് കുട്ടിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ ദാരുണ സംഭവം നടന്നത്.കാട്ടാക്കട അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് കിണറ്റില്‍നിന്ന് കുഞ്ഞിനെ പുറത്തെടുത്തത്.

























