തിരുവനന്തപുരം: ഓട്ടോറിക്ഷയിൽ വച്ച് യുവതിയെ പീഡിപ്പിച്ചു. അട്ടക്കുളങ്ങരയിൽ നിന്ന് ഓട്ടോ വിളിച്ച് മുട്ടത്തറയിലെ വീട്ടിലേക്ക് പോകും വഴി ആളൊഴിഞ്ഞ സ്ഥലത്ത് നിർത്തി ഭീഷണിപ്പെടുത്തി ഡ്രൈവര്‍ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ മൂന്നിന് രാത്രി 11നാണ് സംഭവം നടന്നത്.

പ്രതി മുട്ടത്തറ സ്വദേശി മുഹമ്മദ് ജിജാസിനെ പൊലീസ് പിടികൂടി. പോക്സോ ഉൾപ്പെടെ മറ്റ് ഒൻപത് കേസുകളിൽ പ്രതിയാണ് ഇയാൾ. യുവതി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. 35 കാരിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തിൽ ബലാത്സംഗ കുറ്റം ചുമത്തി പോലീസ് കേസെടുത്തു.

























