പാലക്കാട് രണ്ടുമാസം പ്രായമായ കുഞ്ഞിനെ ലോട്ടറിക്കാരിയെ ഏൽപ്പിച്ച് അമ്മ കടന്നുകളഞ്ഞു

പാലക്കാട് : പാലക്കാട് കൂട്ട്പാതയിൽ രണ്ടുമാസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നുകളഞ്ഞു. കുഞ്ഞിനെ ലോട്ടറി വിൽപനക്കാരിക്ക് നൽകിയാണ് അമ്മ കടന്നു കളഞ്ഞത്. കുഞ്ഞിനെ പൊലീസ് ഏറ്റെടുത്ത് മലമ്പുഴ ആനന്ദ് ഭവനിലേക്ക് മാറ്റി. അസം സ്വദേശികളുടേതാണ് കുഞ്ഞെന്നാണ് വിവരം. ഇവരെ കണ്ടെത്താനായിട്ടില്ല.